26 April Friday

എഞ്ചിനിയറിങ്, ഫാർമസി, ആർക്കിടെക്‌റ്റ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 7, 2021


തിരുവനന്തപുരം> കേരള എന്‍ജിനീയറിങ്, ഫാര്‍മസി,ആര്‍ക്കിടെക്‌റ്റ്‌ എന്‍ട്രന്‍സ് പരീക്ഷാ (കീം പരീക്ഷ)  ഫലം  പ്രഖ്യാപിച്ചു. 51031 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. 73977 പേരാണ് പരീക്ഷ എഴുതിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്.

 

വടക്കാഞ്ചേരി സ്വദേശി ഫായ്‌സ് ഹാഷിലിനാണ്  എന്‍ജിനീയറിങ്ങിന് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറും മൂന്നാം റാങ്ക് കൊല്ലം സ്വദേശി കിഷോർ നായരും നാലാം റാങ്ക്  മലപ്പുറം സ്വദേശി കെ സഹലും നേടി.  ആദ്യ നൂറ് റാങ്കില്‍ 78 പേര്‍ ആണ്‍കുട്ടികളാണ്.

ഫാര്‍മസിയില്‍ ഒന്നാം റാങ്ക് ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലയിലിനാണ്. തേജസ്വിനി വിനോദ് രണ്ടാം റാങ്കും അക്ഷര ആനന്ദ് മൂന്നാം റാങ്കും കരസ്ഥമാക്കി. ആര്‍കിടെക്‌റ്റിൽ തേജസ് ജോസഫ് ഒന്നാം റാങ്ക് നേടി. അമ്പിളി രണ്ടാം റാങ്കും ആദിനാഥ് ചന്ദ്ര മൂന്നാം റാങ്കും നേടി

റാങ്ക് പട്ടിക cee.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.ഒക്ടോബര്‍ 11നാണ് ആദ്യ അലോട്ട്‌മെന്റ്.ഒക്ടോബര്‍ 25-നകം പ്രവേശനം പൂര്‍ത്തിയാക്കും. എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയ ഫായിസ് ഹാഷിലിനെ മന്ത്രി ആര്‍ ബിന്ദു ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.കൊവിഡ് സാഹചര്യത്തിൽ ഒരുപാട് പ്രത്യേകതകളോടെയാണ് ഇത്തവണ പരീക്ഷ നടത്തിയതെന്നും മന്ത്രി പറഞ്ഞു.       
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top