27 April Saturday

കായംകുളത്ത് 70 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

കായംകുളം > കായംകുളത്ത് 70 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബംഗളൂരുവിൽ നിന്നും ബസിൽ കായംകുളത്ത്‌ ഇറങ്ങിയ മുതുകുളം സ്വദേശികളായ ദമ്പതികളാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. പുലർച്ചെ അഞ്ചു മണിയോടെ ദേശീയ പാതയിൽ കെഎസ്ആർ ടി സി ബസ്റ്റാന്റിന്‌ തെക്ക് വശത്തുനിന്നുമാണ് മയക്കുമരുന്ന് പിടിച്ചത്. മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരാണ് പിടിയിൽ ആയത്. എസ് പിയുടെ സ്പെഷ്യൽ സ്‌ക്വാഡായ ഡാൻസാഫിന്റെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top