26 April Friday

കേരള കോൺഗ്രസ്‌ എം: എൽഡിഎഫ്‌ കൂട്ടായി ചർച്ച ചെയ്യും: കാനം

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020

തിരുവനന്തപുരം> കേരള കോൺഗ്രസ്‌ എം എടുത്ത രാഷ്‌ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ്‌ കൂട്ടായി ചർച്ചചെയ്‌ത്‌ തീരുമാനമെടുക്കുമെന്ന്‌‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫിനെ തള്ളി എൽഡിഎഫാണ്‌ ശരിയെന്ന്‌ പറയുമ്പോൾ എന്തിനാണ്‌ എതിർക്കുന്നത്‌.

എൽഡിഎഫ്‌ കർഷകർക്ക്‌ അനുകൂലമായി സ്വീകരിച്ച നിലപാടുകൾ വിശദീകരിച്ചാണ്‌ ജോസ്‌ കെ മാണി എൽഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചത്‌‌.അത്‌ മുന്നണി വിലയിരുത്തും. യുഡിഎഫിനെതിരെ നടത്തിയ സമരങ്ങൾ തെറ്റാണെന്ന്‌ കരുതുന്നില്ല. പഴയ നിലപാട്‌ റിവ്യൂ ചെയ്യേണ്ട കാര്യവുമില്ല. നിയമസഭാ സീറ്റ്‌ സംബന്ധിച്ച്‌ നിലവിൽ ചർച്ച നടക്കുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പാണ്‌ നടക്കാൻ പോകുന്നത്‌. അതിനെക്കുറിച്ചുള്ള ചർച്ചകളാണ്‌ നടക്കാൻ പോകുന്നതെന്നും കാനം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top