27 April Saturday

കുന്നംകുളത്ത് പൂരത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

തൃശൂർ> കുന്നംകുളത്ത് കല്ലഴി പൂരത്തിനിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന് ആനയാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ രണ്ടാം പാപ്പാനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒന്നാം പാപ്പാനും പരിക്കുണ്ട്. ഇന്ന് പുലർച്ചെ ഒന്നരയോടെ എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. മദപാടിലായിരുന്ന ആനയെ രാവിലെ അഞ്ചുമണിയോടെ തളച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top