27 April Saturday

കെ പി അനിൽകുമാർ എകെജി സെൻററിലെത്തി; സിപിഐ എമ്മുമായി സഹകരിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

തിരുവനന്തപുരം> കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്‌ പാർടിവിട്ട കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ സിപിഐ എമ്മുമായി സഹകരിക്കും.

തിരുവനന്തപുരത്ത്‌ വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചശേഷം അനിൽകുമാർ സിപിഐ എം സംസ്‌ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻററിൽ എത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം  കോടിയേരി ബാലകൃഷ്‌ണൻ അനിൽകുമാറിനെ ചുവന്ന ഷാൾ അണിയിച്ച്‌ സ്വീകരിച്ചു. അടുത്തിടെ കോണ്‍ ഗ്രസില്‍ നിന്ന് രാജിവെച്ച പി എസ്‌ പ്രശാന്തിനൊപ്പമാണ്‌ എകെജി സെൻററിൽ എത്തിയത്‌.

സിപിഐ എമ്മുമായി സഹകരിക്കാൻ തയ്യാറെന്നും ഉപാധികളില്ലാതെയാണ്‌ സഹകരിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top