26 April Friday

സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണത്തിൽ പ്രതിസന്ധി ഉണ്ടാകില്ല; പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി ബാല​ഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

കൊട്ടാരക്കര > സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണത്തിൽ പ്രതിസന്ധി ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. മെയ് വരെയുള്ള ശമ്പളം നൽകിക്കഴിഞ്ഞു. ജൂണിലെ ശമ്പളത്തിൽ 10 ശതമാനം പിടിച്ചുവയ്ക്കുമെന്ന അടിസ്ഥാനരഹിതമായ വാർത്ത തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ചില തൽപ്പരകക്ഷികൾ നടത്തുന്ന വ്യാജ പ്രചാരണമാണെന്ന്‌ കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ മാധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ കടമെടുക്കൽ പരിധി നിശ്ചയിച്ചു നൽകേണ്ടത് കേന്ദ്രസർക്കാരാണ്. നാലോ അഞ്ചോ സംസ്ഥാനങ്ങൾക്ക് മാത്രമാണ് പുതിയ സാമ്പത്തികവർഷം അനുമതി ലഭിച്ചത്. സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തിവരികയാണ്. അനുമതി ഉടൻ ലഭിക്കുമെന്നാണ് വിശ്വാസം. കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ കാണേണ്ടതാണ്. അതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top