08 May Wednesday
ജാതി മത വിഭാഗങ്ങളെഒരുമിപ്പിച്ച് നിർത്താനുള്ള അസാധാരണ ശേഷി മുഖ്യമന്ത്രി പിണറായി വിജയനുണ്ട്

പിണറായി വിജയൻ എല്ലാവരെയും ഒരുമിപ്പിച്ച്‌ നിർത്തുന്നു: കെ മുരളീധരൻ എംപി

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021


തിരുവനന്തപുരം
ജാതി മത വിഭാഗങ്ങളെ ഒരുമിപ്പിച്ച് നിർത്താനുള്ള അസാധാരണ ശേഷി മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന്‌ കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ എംപി പറഞ്ഞു. കെ കരുണാകരന്റെ ശൈലിയാണിത്‌. അച്ചടക്കം എല്ലാവർക്കും ബാധകമാണ്‌. കോൺഗ്രസിന്റെ  ഭരണഘടനതന്നെ സെമി കേഡർ ആണ്. എന്നാൽ, പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ അല്ല ഉദ്ദേശിക്കുന്നത്. കോൺഗ്രസിന്‌ പാർട്ട് ടൈം ജോലിക്കാരെ വേണ്ട. ശീലങ്ങൾ മാറണം. തെരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർഥിയെ പാരവയ്ക്കുന്ന ആളുകൾ പാർടിക്ക് വേണ്ടെന്നും ഡിസിസി ശിൽപ്പശാലയിൽ മുരളീധരൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top