08 May Wednesday

കെട്ടിടം തകർന്നെന്ന സംഭവവുമായി ബന്ധമില്ല; വ്യാജവാർത്ത അവസാനിപ്പിക്കണം: ഊരാളുങ്കൽ സൊസൈറ്റി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

തിരുവനന്തപുരം > തിരുവനന്തപുരത്ത് ഐ.ടി മിഷന്റെ ഒരു കെട്ടിടം തകർന്നെന്നും അത്‌ നിർമ്മിച്ചത് ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണെന്നും ഒരു മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചത് വ്യാജമാണെന്ന് സൊസൈറ്റി ഔദ്യോഗികമായി അറിയിച്ചു.

വാർത്തയിൽ പറയുന്ന കെട്ടിടം നിർമ്മിച്ചത് സൊസൈറ്റി (ULCCS) അല്ല. ആ കെട്ടിടമോ അതിനോടടുത്തു സ്ഥിതിചെയ്യുന്ന ഏതെങ്കിലും കെട്ടിടമോ യുഎൽസിസിഎസ് നിർമ്മിക്കുകയോ അറ്റകുറ്റപ്പണി ചെയ്യുകപോലുമോ ചെയ്‌തിട്ടില്ല. ഈ വാർത്ത മറ്റുചില ഓൺലൈൻ മാധ്യമങ്ങളും പ്രസിദ്ധീകരിക്കാൻ തയ്യാറാകുന്നതായും പലരും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായും മനസിലാക്കുന്നു. ഇത്തരമൊരു വ്യാജവാർത്ത പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിൽനിന്നു പിന്തിരിയണമെന്ന് അവരോടെല്ലാം അഭ്യർത്ഥിക്കുന്നതായും ഊരാളുങ്കൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top