26 April Friday

ഐഎസ്ആർഒ ഗൂഢാലോചനക്കേസ്: മുന്‍ ഐബി ഉദ്യോ​ഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

നെടുമ്പാശേരി
ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ 12–--ാം പ്രതി റിട്ട. ഐബി അസിസ്റ്റന്റ്‌ ഡയറക്ടർ കെ വി തോമസിനെ വിമാനത്താവളത്തിൽ തടഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്ക് പോകാനെത്തിയ തോമസിനെ എമി​ഗ്രേഷൻ വിഭാ​ഗമാണ് തടഞ്ഞത്. വിമാനത്താവളത്തിലെ മറ്റെല്ലാ നടപടിയും പൂർത്തിയാക്കി എമി​ഗ്രേഷൻ കൗണ്ടറിലെത്തിയപ്പോഴാണ് സംഭവം.

ലുക്കൗട്ട് നോട്ടീസിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും യാത്രാവിലക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ വി തോമസ് പറഞ്ഞു. ലുക്കൗട്ട് നോട്ടീസ് അറിയിക്കാതിരുന്നത് ശരിയല്ല. ലണ്ടനിലുള്ള മകളെ കാണാൻ മൂന്നുലക്ഷം രൂപയ്‌ക്കാണ് താനും ഭാര്യയും ടിക്കറ്റെടുത്തത്. സിബിഐ ചാർജ്ഷീറ്റ് നൽകാതെ ഉപദ്രവിക്കുകയാണ്. സ്വാതന്ത്ര്യജൂബിലി ആഘോഷവേളയിൽ സിബിഐ നൽകിയ സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top