26 April Friday

തിരുവനന്തപുരം, എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ ഐസൊലേഷൻ മുറികൾ ; എസി വിശ്രമമുറികൾ അടച്ചിടും

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

 
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിലും എറണാകുളം ജങ്‌ഷനിലും ഐസൊലേഷൻ മുറികൾ സജ്ജമാക്കി. യാത്രക്കാരിൽ പനി, ജലദോഷം തുടങ്ങിയ ലക്ഷണമുള്ളവരെ ഇവിടേക്ക്‌ മാറ്റും. ഡോക്ടർമാരുടെയും ആരോഗ്യവിദഗ്‌ധരുടെയും സേവനവും വെള്ളവും ഭക്ഷണവും മറ്റ്‌ സൗകര്യങ്ങളും ഇവിടെയുണ്ടാകും. മുറികളിലെത്തുന്നവരുടെ ആരോഗ്യനില പരിശോധിച്ച്‌ ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക്‌ മാറ്റും.

റെയിൽവേ സ്റ്റേഷനുകളിലെ എസി വിശ്രമമുറികൾ അടച്ചിടും. ട്രെയിൻ യാത്രയ്ക്കിടെ കോച്ചുകൾ, ഡോർ ഹാൻഡിലുകൾ, ശുചിമുറി വാതിൽ തുടങ്ങി യാത്രക്കാർ നിരന്തരം കൈകൾ തൊടാൻ സാധ്യതയുള്ള എല്ലാ ഭാഗങ്ങളും ഇടയ്ക്കിടെ അണുമുക്തമാക്കാൻ നിർദേശിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ കൈ കഴുകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ടിക്കറ്റെടുക്കാൻ വരി നിൽക്കുമ്പോൾ ഒരു മീറ്റർ അകലത്തിൽ നിൽക്കാനും ക്രമീകരണം ഒരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top