08 May Wednesday

വയോജനദിനം: സർക്കാർ വൃദ്ധസദനത്തിലെ താമസക്കാർക്ക് സന്തോഷം പകർന്ന് എഎൻകെ ലൈഫ്‌കെയർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

വയോജനദിനത്തിൽ കൊച്ചി തേവരയിലെ സർക്കാർ വൃദ്ധസദനത്തിൽ എഎൻകെ ലൈഫ്‌കെയർ സംഘടിപ്പിച്ച സ്‌നേഹസ്പർശം പരിപാടി എഎൻകെ ലൈഫ്‌കെയർ മാനേജിംഗ് ഡയറക്ടർ അങ്കിത് മേത്ത പ്രസംഗിക്കുന്നു

കൊച്ചി> വയോജനദിനത്തിൽ തേവരയിൽ കൊച്ചി കോർപ്പറേഷൻ നടത്തുന്ന വൃദ്ധസദനത്തിലെ താമസക്കാർക്ക് സന്തോഷം പകർന്ന് എഎൻകെ ലൈഫ്‌കെയർ. താമസക്കാർക്കായി കലാപരിപാടികൾ സംഘടിപ്പിച്ചും വാർധക്യകാല പരിചരണത്തിനാവശ്യമായ ഉൽപ്പന്നങ്ങൾ സമ്മാനിച്ചും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഎൻകെ ലൈഫ്‌കെയർ പരിപാടി സംഘടിപ്പിച്ചത്.

അഡൽറ്റ് ഡയപ്പറുകൾ, അണ്ടർപാഡുകൾ, വീൽചെയർ, വാക്കറുകൾ, വാക്കിംഗ് സ്റ്റിക്ക്, ഫേസ് മാസ്‌കുകൾ, എക്‌സാമിനേഷൻ ഗ്ലൗസുകൾ, ബിപി മോണിട്ടർ, ഹോട്ട് വാട്ടർ ബാഗുകൾ, ഹൗസ്‌ഹോൾഡ് ഗ്ലൗസുകൾ എന്നിവ ചടങ്ങിൽ എഎൻകെ ലൈഫ്‌കെയർ മാനേജിംഗ് ഡയറക്ടർ അങ്കിത് മേത്ത കൈമാറി. കോർപ്പറേഷൻ വെൽഫെയർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാ ലാൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.

ഡെവലപ്‌മെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ്, ഗവ. ഓൾഡ് ഏജ് ഹോം സൂപ്രണ്ട് സജീവ് എ. എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്റ്റുഡിയോ എം ബാൻഡിന്റെ സംഗീതപരിപാടിയും വൃദ്ധസദനത്തിലെ താമസക്കാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top