26 April Friday

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര: സഞ്ജു പുറത്ത്‌, ഇഷാൻ കിഷനും ഋഷഭ്‌ പന്തും ടീമിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021

മുംബൈ > ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച മലയാളി താരം സഞ്ജു സാംസണെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കി. പകരം ടെസ്റ്റ് ടീമില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന റിഷഭ് പന്ത് ടി20 ടീമിലെത്തി. ടി20 പരമ്പരയില്‍ കോലിക്ക് വിശ്രമം നല്‍കി രോഹിത് നായകനാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും വിരാട് കോലി തന്നെയാണ് ടി20 പരമ്പരയിലും ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവ് ഇതാദ്യമായി ഇന്ത്യയുടെ ടി20 ടീമിലെത്തി.

കഴിഞ്ഞ ഐപിഎല്ലിലും ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫിയിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇഷാന്‍ കിഷനും ഇന്ത്യയുടെ ടി20 ടീമിലിടം നേടി. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അത്ഭുത പ്രകടനം പുറത്തെടുത്ത രാഹുല്‍ തിവാട്ടിയ ആണ് ടീമിലെ മറ്റൊരരു പുതുമുഖം.

Virat Kohli (Capt), Rohit Sharma (vc), KL Rahul, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Hardik, Rishabh Pant (wk), Ishan Kishan (wk), Y Chahal, Varun Chakravarthy, Axar Patel, W Sundar, R Tewatia, T Natarajan, Bhuvneshwar Kumar, Deepak Chahar, Navdeep, Shardul Thakur.

ടി നടരാജനെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നീണ്ട ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തി. ഓസീസിനെതിരായ ടി20 പരമ്പരയില്‍ ആദ്യം ടീമിലിടം നേടുകയും പിന്നീട് പരിക്ക് മൂലം ഒഴിവാക്കുകയും ചെയ്ത വരുണ്‍ ചക്രവര്‍ത്തിയും ടി20 ടീമിലുണ്ട്. അഞ്ച് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലുള്ളത്. അഹമ്മദാബാദാണ് എല്ലാ മത്സരങ്ങള്‍ക്കും വേദിയാവുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top