08 May Wednesday

കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ വേതനം വര്‍ധിപ്പിക്കും: മന്ത്രി എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021

തിരുവനന്തപുരം > കുടുംബശ്രീയില്‍ ദേശീയ നഗര ഉപജീവന മിഷന്റെ പദ്ധതി നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ പ്രതിമാസ വേതനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

നിലവില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ പ്രതിമാസ വേതനം 10,000 രൂപയാണ്. വേതന വ്യവസ്ഥ പുതുക്കുമ്പോള്‍ പുതുതായി നിയമിതരാവുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍ക്ക് 12,000 രൂപയും രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്ക് 15,000 രൂപയും വേതന വര്‍ധനവ് വരുത്തുവാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top