27 April Saturday

ഇടുക്കി ഡാം 
ഷട്ടറുകൾ 40 സെന്റീ മീറ്റർ വീതം തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

ഇടുക്കി>ഇടുക്കി  ഡാമിന്റെ ഷട്ടറുകൾ 40 സെന്റി മീറ്റർ വീതം തുറന്നു. മുല്ലപ്പെരിയാർ ഡാമിന്റെ എല്ലാ ഷട്ടറും അടച്ചു. 138.10 അടിയാണ്‌ ജലനിരപ്പ്‌.
ജലസേചനവകുപ്പിന്റെ 19 ഡാമിൽ 15 എണ്ണത്തിലും നിയന്ത്രിത അളവിലാണ്‌ ജലം പുറത്തുവിടുന്നത്‌. മീങ്കര, ചുള്ളിയാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലര്‍ട്ടും വാളയാർ, മംഗലം ഡാമുകളിൽ നീല അലര്‍ട്ടുമാണ്.

കെഎസ്‌ഇബിയുടെ 18 ഡാമിലായി സംഭരണിയുടെ 83.73 ശതമാനം വെളളമുണ്ട്‌.  ആനയിറങ്കൽ, കല്ലാർ, ശെങ്കുളം എന്നീ ഡാമുകളിൽ മുന്നറിയിപ്പുകളില്ല.  മാട്ടുപ്പെട്ടിയിൽ ഓറഞ്ച്‌ അലർട്ടാണ്‌.  മറ്റ്‌ 14 ഡാമിലും റെഡ്‌ അലർട്ട്‌ നിലനിൽക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top