27 April Saturday

നിലമ്പൂരിന്റെ കുട്ടിതാരങ്ങളുടെ ക്രിക്കറ്റ് കളി വൈറലാക്കി ഐസിസി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020

നിലമ്പൂര്‍ > നിലമ്പൂരിലെ തേക്ക് മരങ്ങളില്‍ക്കിടയിലൂടെ പെയ്തിറങ്ങിയ മഴയോടെപ്പമുള്ള കുട്ടിത്താരങ്ങളുടെ ക്രിക്കറ്റ് കളി ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച് ഐസിസി(ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍). കരുളായി ചെറുപുഴ വള്ളിക്കാട് സെന്റ്റ്‌മേരീസ് പള്ളി മൈതാനത്തെ മഴയത്തുള്ള ക്രിക്കറ്റ് കളിയാണ് ഐസിസി തങ്ങളുടെ പേജില്‍ പങ്കുവെച്ചത്.

ഐസിസി നടത്തിയ വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് കളികളുടെ ഫോട്ടോ ക്യാമ്പയ്‌നിന്റെ ഭാഗമായി അധ്യാപകനും കരുളായി സ്വദേശിയുമായ ജസ്റ്റിന്‍ ലൂക്കോസ് ഈ ചിത്രം അയച്ചുനല്‍കിയിരുന്നു. സെപ്തംബര്‍ 18 വൈകിട്ടാണ് സുഹൃത്തായ തൈശ്ശേരി റിസ് വാന്‍ മഴയത്ത് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കളിക്കുന്ന ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ചിത്രം പിന്നീട് ജസ്റ്റിന്‍ ഐസിസിക്ക് അയച്ചുകൊടുക്കുകയായിരുന്നു.

നനഞ്ഞ പന്തില്‍ പരിശീലനം നടത്തുന്നത് മികച്ച ക്രിക്കറ്റ് താരങ്ങളാക്കി ഇവരെ മാറ്റുമെന്നായിരുന്നു ഐസിസി ചിത്രത്തിന് തലക്കെട്ട് നല്‍കിയത്. ജസ്റ്റിന്‍, ഷിജോ, വൈഷ്ണവ്, എല്‍ദോ, നിധിന്‍ എന്നിവരാണ് മൈതാനത്ത് ക്രിക്കറ്റ് കളിച്ച് പ്രശ്‌സതിയാര്‍ജ്ജിച്ചത്. ചിത്രം കണ്ട നിരവധി പേരാണ് ഇവരെ ഫോണ്‍ മുഖാന്തരവും നേരിട്ടും അഭിനന്ദിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top