26 April Friday

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയ സംഭവം: ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

തിരുവനന്തപുരം > ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ കുറ്റാരോപിതയായ ജെപിഎച്ച്എന്‍ ഗ്രേഡ് 2 ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ഡിഎംഒയോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡിഎംഒ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്‌ത‌ത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് ഡിഎംഒ കൈമാറി. കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top