02 May Thursday

ഗുരുവായൂര്‍ റെയിൽവേ മേൽപ്പാലം 
ഉദ്‌ഘാടനത്തിനൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

ഗുരുവായൂര്‍ റെയിൽവേ മേൽപ്പാലം നിര്‍മാണ പ്രവൃത്തികള്‍ എന്‍ കെ അക്‌ബര്‍ എംഎല്‍എ വിലയിരുത്തുന്നു

ഗുരുവായൂർ > ഗുരുവായൂർ റെയിൽവേ മേൽപ്പാലം  നവംബർ ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യും. എൻ കെ അക്‌ബർ എംഎൽഎ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം. മേൽപ്പാലത്തിന്റെ ഘടനപരമായ പ്രവർത്തികളെല്ലാം പൂർത്തിയാക്കി.
 
ഹാൻഡ് റീൽ, ക്രാഷ് ഗാർഡ്, നടപ്പാത, പെയിന്റിങ്, ഡ്രെയിനേജ്, പാലത്തിലും സർവീസ് റോഡിലും സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ, പാലത്തിന് അടിയിൽ ടൈൽ വിരിക്കൽ തുടങ്ങിയവയാണ് അവശേഷിക്കുന്ന ജോലികൾ. ഇത്‌ ഒരാഴ്‌ചക്കുള്ളിൽ പൂർത്തീകരിക്കും. പണി പൂർത്തിയായ ശേഷം പാലത്തിൽ ഭാരവാഹനങ്ങൾ കയറ്റി ഉറപ്പ് പരിശോധിക്കും.
 
മണ്ഡലകാല ആരംഭത്തിന്‌ മുമ്പേ മേൽപ്പാലം തുറന്ന് നൽകും. അടുത്ത ഘട്ടമായി നടത്തേണ്ട മേൽപ്പാലത്തിനു താഴെയുള്ള സ്ഥലത്ത് ഓപ്പൺ ജിം, പ്രഭാത സവാരിക്കുള്ള സംവിധാനം, ഇരിപ്പിടം എന്നിവ എംഎൽഎ ഫണ്ട് വിനിയോഗിച്ച് നിർമിക്കുന്നതിന്നാവശ്യമായ എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി നൽകാൻ ഗുരുവായൂർ നഗരസഭാ അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ യോ​ഗം ചുമതലപ്പെടുത്തി. നിർമാണസ്ഥലം സന്ദർശിച്ച് എംഎൽഎ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി.  അവലോകനയോഗത്തിൽ നഗരസഭാ സെക്രട്ടറി എച്ച് അഭിലാഷ്, ഇ ലീല,  കെ ജി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top