26 April Friday

തദ്ദേശ ജീവനക്കാരുടെ 
സ്ഥലം മാറ്റവും ഓൺലൈനിൽ ; മാനദണ്ഡങ്ങളായി

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023


തിരുവനന്തപുരം
ഏകീകൃത തദ്ദേശഭരണ വകുപ്പിലെ ജീവനക്കാരുടെ പൊതുസ്ഥലമാറ്റത്തിനുള്ള മാനദണ്ഡങ്ങൾ അംഗീകരിച്ച്‌ ഉത്തരവായി. സ്ഥലംമാറ്റ നടപടികൾ ഓൺലൈനിലായിരിക്കും. എല്ലാ വർഷവും ഏപ്രിൽ 30നകം പൊതുസ്ഥലംമാറ്റം പൂർത്തീകരിക്കും.   ഒരു ഓഫീസിൽ മാർച്ച്‌ 31ന്‌ മൂന്നുവർഷം സേവനം പുർത്തിയാക്കിയ ജീവനക്കാരെ നിർബന്ധമായും സ്ഥലംമാറ്റും. ഇവർ അപേക്ഷിച്ചില്ലെങ്കിൽ പൊതുസ്ഥലംമാറ്റ പ്രക്രിയ അവസാനിച്ച ശേഷമുള്ള ഒഴിവുകളിലേക്ക്‌ മാറ്റി നിയമിക്കും. പൊതുതാൽപ്പര്യത്തിന്‌ വിധേയമായി ഒരു ജീവനക്കാരനെ സ്ഥലംമാറ്റേണ്ടത്‌ അനിവാര്യമാണെങ്കിൽ സ്ഥലംമാറ്റ അധികാരിക്ക്‌ ഉടൻതന്നെ ആ ജീവനക്കാരനെ സ്ഥലംമാറ്റാം.   60 ശതമാനത്തിനുമേൽ ഭിന്നശേഷിയുള്ളവർക്ക്‌ അഞ്ച്‌ വർഷത്തേക്ക്‌ പൊതുസ്ഥലംമാറ്റത്തിൽനിന്ന്‌ സംരക്ഷണം നൽകും. തുടർന്ന്‌ 60 ശതമാനത്തിന്‌ മുകളിൽ ഭിന്നശേഷിയുള്ളവർ അവകാശവാദം ഉന്നയിച്ചാലേ സ്ഥലംമാറ്റൂ. പരസ്‌പരം മാറ്റത്തിനുവേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കില്ല.

   ആദ്യമായി ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമിടയിൽ ഉദ്യോഗസ്ഥരെ പരസ്പരം മാറുന്നത്‌ സാധ്യമാകുംവിധത്തിലാണ്‌ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ തയ്യാറാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top