26 April Friday

ജിഎസ്‌ടി, വിൽപ്പന നികുതി ; 3‌ ബിൽ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021


തിരുവനന്തപുരം
ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച മൂന്നു ബിൽ നിയമസഭാ സബ്‌ജക്ട്‌ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക്‌ വിട്ടു. 2021ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്വ (ഭേദഗതി) ബിൽ, കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബിൽ, കേരള പൊതുവിൽപ്പന നികുതി (ഭേദഗതി) ബിൽ എന്നിവയാണ്‌ അവതരിപ്പിച്ചത്‌.

സംസ്ഥാനത്തിന്റെ വായ്‌പാ അനുപാതത്തിൽ വരുത്തിയ മാറ്റം സാധൂകരിക്കാനാണ്‌ ഉത്തരവാദിത്വ നിയമ ഭേദഗതി. ചരക്കുസേവന നികുതി നിയമത്തിൽ കേന്ദ്രം വരുത്തിയ മാറ്റത്തിനു തുല്യമായാണ്‌ സംസ്ഥാന നിയമവും ഭേദഗതി ചെയ്യുന്നത്‌.

വിദേശ നിർമിത വിദേശമദ്യത്തിന്റെ വിൽപ്പന നികുതി നിരക്കിൽ കഴിഞ്ഞവർഷം വരുത്തിയ മാറ്റം നടപ്പാക്കാൻ ഇറക്കിയ ഓർഡിനൻസിനു പകരമാണ്‌ കേരള പൊതുവിൽപ്പന നികുതി നിയമം ഭേദഗതി ചെയ്യുന്നത്‌. ചർച്ചയിൽ കെ കെ ശൈലജ, ഐ ബി സതീഷ്‌‌, ഡി കെ മുരളി, രമേശ്‌ ചെന്നിത്തല, പി കെ ബഷീർ, മോൻസ്‌ ജോസഫ്‌, മഞ്ഞളാംകുഴി അലി തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top