26 April Friday

ആലപ്പുഴയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021

അരുൺകുമാർ (വലത്‌)

ആലപ്പുഴ > ആലപ്പുഴ നഗരത്തിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച്‌  ഒരാൾ മരിച്ചു. ചാത്തനാട്‌ തൊണ്ടൻകുളങ്ങര വാർഡ്‌ കിളിയൻപറമ്പ്‌ അനിൽകുമാറിന്റെ മകൻ അരുൺകുമാർ (കണ്ണൻ - 26) എന്നയാളാണ്‌ മരിച്ചത്‌. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്നാണ്‌ സംഭവങ്ങളാണ് അരുൺകുമാറിന്റെ മരണത്തിൽ കലാശിച്ചത്.

വ്യാഴാഴ്ച് രാത്രി 8.30ഓടെ ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻപറമ്പിലായിരുന്നു സംഭവം.  രാഹുൽ എന്ന യുവാവിന്റെ വീടിനു നേരെ അരുൺകുമാറും സംഘവും ആക്രമണം നടത്തി പോകുമ്പോൾ  അരുൺകുമാറിന്റെ കയ്യിലിരുന്ന സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസത്തെ സംഘർഷത്തിനു പിന്നാലയാണ്‌ മേഖലയിൽ വീണ്ടും സംഘർഷമുണ്ടായത്‌. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്‌ മരിച്ച കണ്ണൻ. ഇയാളുടെ ഒപ്പമുണ്ടായിരുന്നവർക്കായി പൊലീസ്‌ തെരച്ചിൽ നടത്തുകയാണ്‌. നാടൻ ബോംബാണ്‌ കയ്യിലിരുന്ന് പൊട്ടിയതെന്നാണ്‌ സംശയം. അരുൺകുമാറിന്റ മകൾ അവന്തികയ്‌ക്ക്‌ മൂന്നു വയസാണ്‌ പ്രായം. ഭാര്യ വിനീത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top