26 April Friday

സ്വര്‍ണക്കടത്ത് കേസ്: ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020

തിരുവനന്തപുരം> സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കാര്‍ഗോ ക്ലിയറന്‍സ് ഏജന്‍സ് നേതാവും സംഘപരിവാര്‍ ബന്ധവുമുള്ള ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.  ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്യുന്നത്. കസ്റ്റംസ് ഓഫീസല്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.

കള്ളക്കടത്ത് സ്വര്‍ണം വന്ന നയതന്ത്ര ബാഗേജ് വിട്ടുകിട്ടാനും പിന്നീട് തിരിച്ചയപ്പിക്കാനും ഇയാള്‍ ഇടപെട്ടിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ്‌ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചപ്പോഴാണ് ഹരിരാജ് വിഷയത്തില്‍ ഇടപെട്ടത്. ബാഗേജ് തുറന്ന് പരിശോധിക്കാന്‍ തീരുമാനിച്ചപ്പോള്‍ നയതന്ത്ര പരിരക്ഷയുള്ള പാഴ്സലാണെന്നും പണിതെറിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.

 പാഴ്സല്‍ യുഎഇയിലേക്ക് തിരിച്ചയപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്ന് ബോധ്യമായപ്പോള്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദം ചെലുത്തി ഉദ്യോഗസ്ഥരെ ഇടപെടുവിച്ചതും ഹരിരാജാണ്.










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top