27 April Saturday

വീണ്ടും ഇന്ധനവില കൂട്ടി; പെട്രോൾ വില 92 കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021

കൊച്ചി> തുടർച്ചയായ 12ാം ദിനവും കേന്ദ്രം ഇന്ധനവിലകൂട്ടി കൊള്ളയടി തുടരുന്നു. ശനിയാഴ്‌ച പെട്രോളിനും ഡീസലിനും 39 പൈസവീതമാണ്‌ കൂട്ടിയത്‌. ഇതോടെ തിരുവനന്തപുരത്ത്‌ പെട്രോളിന്‌ 92.46 രൂപയും ഡീസലിന്‌ 87.01 രൂപയുമായി.

കൊച്ചിയിൽ പെട്രോളിന്‌ 90.74 രൂപയും, ഡീസലിന്‌  85.39 രൂപയുമായി. കോഴിക്കോട്‌  പെട്രോളിന്‌ 91.05 രൂപയും ,ഡീസലിന്‌  85.71 രൂപയുമായി.12 ദിവസത്തിനുള്ളിൽ പെട്രോളിന്‌ 3.68 രൂപയും ഡീസലിന്‌ 4.04 രൂപയുമാണ്‌ കൂട്ടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top