26 April Friday

ഇന്നും ഇന്ധനവില കൂട്ടി , പ്രീമിയം പെട്രോളിന്‌ 100 കടന്നു; തിരുവനന്തപുരത്ത് പെട്രോളിന് 91. 24

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2021


ന്യൂഡൽഹി> ഫെബ്രുവരി മാസത്തിൽ തുടർച്ചയായ ഒമ്പതാം ദിവസവൂം പെട്രോൾ ഡീസൽ വിലകൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന്‌ വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 57 പൈസയായി. ഡീസലിന് 84 രൂപ 11 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 24 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമായി.

അതേസമയം ഭോപ്പാൽ അടക്കം മധ്യപ്രദേശിൽ പലയിടത്തും പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന്‌ നൂറുകടന്നു. സാധാരണ പെട്രോളിന്റെ വില രാജസ്ഥാനിലും മധ്യപ്രദേശിലും ‌ നൂറിനടുത്തെത്തി.

പ്രീമിയം പെട്രോൾ വില 100 കടന്നതോടെ പഴയ രീതിയിലുള്ള അനലോഗ്‌ മീറ്റർ ഉപയോഗിക്കുന്ന പല പമ്പുകളും അടച്ചു. അനലോഗ്‌ മീറ്ററുകളിൽ പെട്രോൾ വില രണ്ടക്കം മാത്രമേ രേഖപ്പെടുത്തൂ.

സാധാരണക്കാരന് ഇരുട്ടടിയായി ഇന്നലെ പാചക വാതക വിലയും വര്‍ധിച്ചിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന് 50 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. മൂന്നു മാസത്തിനിടെ പാചകവാതകത്തിന് 175 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്

രാജസ്ഥാനിലെ ഗംഗാനഗറിൽ പെട്രോളിന് 99.26 രൂപ. ഹനുമാൻഗഡിൽ 98.22, ജയ്‌സാൽമീറിൽ 97.73. മധ്യപ്രദേശിലെ സിദ്ദിയിൽ പെട്രോൾ വില 98.14. ഷാഹ്‌ദോളിൽ 98.67 ഉം ഖാണ്ഡ്‌വയിൽ 98.31 ഉം റായസെനിൽ 98.63 ഉം സത്‌നയിൽ 98.58 ഉം രൂപയാണ്‌ പെട്രോൾ വില. പെട്രോളിനും ഡീസലിനും രാജ്യത്ത്‌ ഏറ്റവും കൂടുതൽ വാറ്റ്‌ മധ്യപ്രദേശിലാണ്‌–- 39 ശതമാനം. രാജസ്ഥാനിൽ പെട്രോളിന്‌ 36 ശതമാനം വാറ്റും  1000 ലിറ്ററിന്‌ 1500 രൂപ നിരക്കിൽ റോഡ്‌ സെസുമുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top