26 April Friday

മരിക്കേണ്ടി വന്നാലും ഇരയ്ക്ക് നീതികിട്ടുംവരെ പോരാട്ടം തുടരും: സിസ്റ്റർ അനുപമ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

കോട്ടയം > കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി അവിശ്വസനീയമെന്ന് സിസ്‌റ്റർ അനുപമ. മരിക്കേണ്ടി വന്നാലും ഇരയ്ക്ക് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരും. കേസ് അട്ടിമറിക്കപ്പെട്ടുവെന്നും മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. കോടതി വിധി വന്നതിന് പിന്നാലെ ഇരയ്ക്കായി പോരാടിയ മറ്റു കന്യാസ്ത്രീകള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അനുപമ.

ഫ്രാങ്കോ ആവശ്യത്തിന് പണവും സ്വാധീനവുമുള്ള വ്യക്തിയാണ്. പണവും സ്വാധീനവുമുണ്ടങ്കില്‍ എന്തും നേടാനാകും. അങ്ങനെയൊരു കാലമാണിത്. പൊലീസും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ലഭിച്ചില്ല. പണത്തിന്റെയും സ്വാധീനത്തിന്റെയും പുറമേയാണ് കേസില്‍ ഇതെല്ലാം സംഭവിച്ചതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അനുപമ പറഞ്ഞു.

പണ്ടും ഇനിയങ്ങോട്ടും ഞങ്ങള്‍ സുരക്ഷിതരല്ല. പുറത്ത് പൊലീസിന്റെ സംരക്ഷണം കിട്ടുന്നുണ്ട്. എന്നാല്‍ കന്യാസ്ത്രീ മഠത്തിനുള്ളില്‍ വെളിപ്പെടുത്താന്‍ പറ്റാത്ത കാര്യങ്ങളാകും നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇതുവരെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും തുടര്‍ന്നുള്ള യാത്രയിലും എല്ലാവരും ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അനുപമ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top