26 April Friday

മുൻ മന്ത്രി കെ കെ രാമചന്ദ്രൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021

കോഴിക്കോട് > മുൻ മന്ത്രി കെ കെ രാമചന്ദ്രൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്.

എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. 27 വർഷം ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. 1991 മുതൽ തുടർച്ചായി മൂന്നു തവണ കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നു വിജയിച്ച അദ്ദേഹം 1995–96 കാലത്ത് എ.കെ. ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ പൊതുഭരണ വകുപ്പ് മന്ത്രിയായിരുന്നു.

2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്‌തു. അവസാനകാലഘട്ടത്തിൽ അദ്ദേഹം കോൺഗ്രസിലെ പ്രബല ഗ്രൂപ്പുകളോട് ഇടഞ്ഞ് നിൽക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top