26 April Friday

സർക്കാർ പറഞ്ഞത് യാഥാർത്ഥ്യമായി: നാല് മാസം കൂടി ഭക്ഷ്യക്കിറ്റ്; ഉത്തരവിറക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 9, 2020

തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 100 ദിനം 100 പദ്ധതികളിലെ ഒരു വാഗ്ദാനം കൂടി യാഥാർത്ഥ്യമായി. നാല് മാസത്തേക്ക് കൂടി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. 11 ഇനം അവശ്യസാധനങ്ങളാണ് കിറ്റിൽ ഉണ്ടായിരിക്കുക. 88 ലക്ഷം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്യുക.

1800 കോടിയുടെ അധികച്ചെലവാണ് ഈയിനത്തിൽ സർക്കാരിനുണ്ടാകുന്നത്. സൗജന്യറേഷനും 1400 രൂപയുടെ പെൻഷനും ഭക്ഷ്യക്കിറ്റും കൂടിയാകുമ്പോൾ രോഗവ്യാപനകാലത്ത് കേരളത്തിലൊരാളും പട്ടിണികിടക്കില്ല എന്നുറപ്പു വരുത്തുകയാണ് സർക്കാർ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top