26 April Friday

പാത്രം തലയില്‍ കുടുങ്ങി; രണ്ട് വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

കോഴിക്കോട്> പാത്രം തലയില്‍ കുടുങ്ങിയ രണ്ടു വയസുകാരന് രക്ഷകരായി കോഴിക്കോട്  മീഞ്ചന്തയിലെ അഗ്‌നിരക്ഷാസേന  ഉദ്യോഗസ്ഥര്‍. കോഴിക്കോട് കുതിരവട്ടം സജീവ് കുമാറിന്റെ മകന്‍ അമര്‍നാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്.പാത്രം മുറിച്ച് മാറ്റി അഗ്‌നി രക്ഷാസേന കുട്ടിയെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ കളിച്ചു കൊണ്ടിരിക്കെയായിരുന്ന രണ്ടുവയസുകാരന്‍ അമര്‍നാഥിന്റെ തലയിലാണ് അലൂമിനിയത്തിന്റെ പാത്രം കുടുങ്ങിയത്.
 
തലയില്‍ പാത്രം കൂടുങ്ങിയ രണ്ടര വയസുകാരനേയും കൊണ്ട് വീട്ടുകാരും സമീപവാസികളും നാല് കിലോമീറ്റര്‍ അകലെയുള്ള മീഞ്ചന്ത അഗ്‌നി രക്ഷാ സേനയുടെ ഓഫീസിലേക്ക് ചെന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സഹായത്തില്‍ പാത്രം മുറിച്ചു മാറ്റുകയായിരുന്നു.ഷിയേഴ്‌സ് ഉപയോഗിച്ചാണ് തലയില്‍ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top