27 April Saturday

പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം; അഞ്ച്‌ കടകൾ കത്തി

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023

പത്തനംതിട്ട > പത്തനംതിട്ട നഗരമധ്യത്തില്‍ വന്‍ തീപിടിത്തം. നഗരമധ്യത്തിലെ അഞ്ച്‌ വ്യാപാര സ്ഥാപനങ്ങളിലാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തീ കൂടുതല്‍ കടകളിലേക്ക് വ്യാപിക്കുന്നുണ്ട്. നിലവില്‍ അഞ്ച്‌ കടകളിലാണ് തീ പടര്‍ന്നിരിക്കുന്നത്. ഒരു മൊബൈല്‍ കടയും രണ്ട് ബേക്കറികളും ആണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top