27 April Saturday

മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; ഉറങ്ങിക്കിടന്ന വ്യക്തിയെ കുത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

തൃശൂര്‍> മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ക്കു കുത്തേറ്റു. കുടിലിങ്ങ ബസാറില്‍ ശക്തിധരന്റെ വീട്ടില്‍ വച്ചുണ്ടായ തര്‍ക്കത്തില്‍ സുഹൃത്ത് കരിനാട്ട് പവനന്‍ ശക്തിധരനെ കുത്തുകയായിരുന്നു.

 ശനിയാഴ്ച പകലും രാത്രിയും ഒരുമിച്ചിരുന്നിവര്‍ മദ്യപിച്ചിരുന്നു. ഇതിനിടെ തര്‍ക്കമുണ്ടായി.പുറത്തുപോയ പവനന്‍ പുലര്‍ച്ചെ തിരിച്ചെത്തി ശക്തിധരനെ കുത്തി പരുക്കേല്‍പ്പിച്ചെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം.

ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹുത്ത് കുടിലിങ്ങ ബസാര്‍ ചള്ളിയില്‍ പവനനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top