27 April Saturday

കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ കർഷക മാർച്ച്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ വെള്ളിയാഴ്ച ഇരുനൂറിലധികം കേന്ദ്രത്തിൽ  കർഷകർ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ച് നടത്തും. കർഷക പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന മോഡി സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചും വെള്ളിയാഴ്ചത്തെ പാർലമെന്റ് മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചുമാണ്‌ മാർച്ച്‌. പ്രധാനമന്ത്രിയുടെ കോലംകത്തിക്കും.

പാർലമെന്റ് മാർച്ചിൽ അണിചേരാൻ ഡൽഹിയിലേക്ക്‌ എത്തുന്ന പതിനായിരക്കണക്കിനു കർഷകരെ തടയുകയും ആക്രമിക്കുകയും ജയിലിൽ അടയ്‌ക്കുകയുമാണ്‌ കേന്ദ്ര സർക്കാർ. ‘ജയ് ജവാൻ, ജയ് കിസാൻ' എന്നു വിളിച്ചിരുന്ന ഇന്ത്യയിൽ ജവാൻമാരെ ഉപയോഗിച്ച് കിസാൻ വിഭാഗത്തെ അടിച്ചമർത്തുന്ന ഏകാധിപത്യത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തും. സമരത്തിന് എല്ലാ കർഷകരുടെയും തൊഴിലാളികളുടെയും പിന്തുണയുണ്ടാകണമെന്ന് സംയുക്ത കർഷകസമിതി  സെക്രട്ടറി കെ എൻ ബാലഗോപാലും ചെയർമാൻ സത്യൻ മൊകേരിയും പ്രസ്താവനയിൽ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top