26 April Friday

കേരളം ജനാധിപത്യത്തിന്റെ തുരുത്ത്‌: ഇ പി ജയരാജൻ

സ്വന്തം ലേഖകൻUpdated: Tuesday Sep 20, 2022

ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസായ ‘യൂത്ത് സെൻറർ’ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ> രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക്‌ പ്രതീക്ഷ നൽകുന്ന തുരുത്തായി കേരളം നിലകൊള്ളുകയാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. ബിജെപിയുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെ പ്രതിരോധിച്ചാണ്‌ കേരളം തലയുയർത്തി നിൽക്കുന്നത്‌. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസായ പി ബിജു സ്‌മാരക യൂത്ത്‌ സെന്റർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജനകീയ പ്രക്ഷോഭങ്ങളെ തകർക്കാൻ വർഗീയതയും ജാതീയതയും ഉപയോഗിക്കുകയാണ്‌ ആർഎസ്‌എസ്‌. സ്വാതന്ത്ര്യസമരത്തെ ദുർബലപ്പെടുത്താൻ ബ്രിട്ടീഷുകാർ രൂപീകരിച്ചതാണ്‌ ആർഎസ്‌എസിനെ. അന്നത്തെ അതേ മാതൃകയാണ്‌ ജനകീയ പ്രക്ഷോഭങ്ങൾക്കുനേരെ ആർഎസ്‌എസ്‌ ഇന്നും പ്രയോഗിക്കുന്നത്‌.

രാജ്യം നേരിടുന്ന എല്ലാ പ്രതിസന്ധിയുടെയും കാരണം കോൺഗ്രസിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. ഇന്ധനവില നിർണയാധികാരമടക്കം കമ്പനികൾക്ക്‌ കൈമാറിയത്‌ കോൺഗ്രസ്‌ സർക്കാരാണ്‌. സംസ്ഥാനത്തും വികസനത്തെ അട്ടിമറിക്കാനാണ്‌ അവരുടെ ശ്രമം –- അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top