19 May Sunday
പലസ്തീന് ഐക്യദാർഢ്യം

ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്‌ അപമാനം: ഇ പി

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

പലസ്തീനിൽ സമാധാനം ഉറപ്പുവരുത്തുക, യുഎൻ കരാർ നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സിപിഐ എം നേതൃത്വത്തിൽ
സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു

 കണ്ണൂർ> ലോകസമാധാനം തകർക്കുന്ന ഇസ്രയേലുമായി സൗഹൃദം പുലർത്തുന്ന  ബിജെപി ​സർക്കാർ രാജ്യത്തിനപമാനമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പലസ്തീനിൽ സമാധാനം ഉറപ്പുവരുത്തുക, യുഎൻ കരാർ നടപ്പാക്കുക എന്നീ മുദ്രാവാക്യമുയർത്തി സിപിഐ എം ‌കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച  പലസ്തീൻ ഐക്യദാർഢ്യസദസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.   

ഐക്യരാഷ്ട്രസഭയിലെ മഹാഭൂരിപക്ഷം രാജ്യങ്ങളും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചു. എന്നാൽ, ഈ ക്രൂരതക്കൊപ്പം നിൽക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയ ബിജെപി  സർക്കാർ ഈ നാടിന്‌ അപമാനമാണ്‌. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ ഉടമകളെയും സംരക്ഷകരെയും ശക്തമായി പ്രതിരോധിക്കാൻ ഇന്ത്യൻ ജനത മുന്നോട്ടുവരണം. ഇസ്രയേലുമായുള്ള  ചങ്ങാത്തവും കരാറുകളും സംയുക്ത സൈനിക ഉടമ്പടികളും മ​ഹാത്മാഗാന്ധിയുടെ നാടിന്‌ അപമാനമാണ്. 
 പലസ്തീനിലും ​ഗാസയിലും വേദനയനുഭവിക്കുന്ന മനുഷ്യരോടൊപ്പമാണ് നമ്മുടെ നാട്‌. തികച്ചും അരക്ഷിതരായിമാറിയ ആ ജനതയെ സഹായിക്കാൻ പരിമിതികൾക്കിടയിൽനിന്ന്‌ ശ്രമിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top