27 April Saturday

വീണ്ടും മഷിക്കുപ്പിയുമായി ഇറങ്ങിയ കോൺഗ്രസിനെ ട്രോളി സോഷ്യൽമീഡിയ; ട്രെന്റായി "എന്റെ വക 50'

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

പാലക്കാട്ടെ സമരം അക്രമാസക്തമാക്കി പൊലീസിനെ ആക്രമിച്ച്‌ ലാത്തി വീശിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാക്കളും അണികളും പ്രതീക്ഷിക്കാത്തിടതേക്കാണ്‌ ക്ലൈമാക്‌സ്‌ എത്തിയത്‌. സമരത്തിൽ പൊലീസ് ലാത്തി വീശി, സമരത്തിന് നേതൃത്വം നൽകിയ വി ടി ബൽറാം എംഎൽഎയ്‌ക്ക് പരിക്ക് പറ്റി എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നു. അതിന് പിന്നാലെ ഒരു മാധ്യമത്തിൽ വന്ന വിഡിയോയിൽ പ്രവർത്തകർ ദേഹത്ത് മഷി പുരട്ടുന്ന ക്ലിപ്പ് വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ഇതോടെ ബൽറാമും കോൺഗ്രസ്സും സംശയത്തിന്റെ നിഴലിലായി.

കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരത്തിന് പോകുന്നതിന് മുൻപ് ജലീലിനെ പരിഹസിച്ച് തോർത്ത് വാങ്ങാൻ എന്റെ വക 25 രൂപ എന്ന നിലയിൽ ബൽറാം പോസ്റ്റിട്ടു. മഷിക്കുപ്പി വിവാദമായതോടെ ബൽറാമിനെതിരെ "എന്റെ വക അമ്പത് രൂപ' ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം തന്റെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട് ക്യാമ്പയിന്റെ ഭാഗമായി. ക്യാമ്പയിൻ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് റഹീമിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം.

"അദ്ദേഹത്തിന് ഇനി സ്ഥിരമായി മഷിക്കുപ്പി വാങ്ങേണ്ടി വരും. വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ??. എന്റെ വക 50 രൂപ'.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top