08 May Wednesday
മെമ്പർഷിപ് ദിനം ഒക്‌ടോബർ 9ന്‌

ഇന്ത്യൻ റെയിൽവേ വിൽക്കരുത്‌: 29ന്‌ ഡിവൈഎഫ്‌ഐ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021



തിരുവനന്തപുരം
കേന്ദ്ര സർക്കാർ പൊതു ആസ്‌തി വിൽക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ വിവിധ ക്യാമ്പയിനുകൾ നടത്തുമെന്ന്‌ സംസ്ഥാന സെക്രട്ടറി എ എ റഹീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ റെയിൽവേ വിൽക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ 29ന്‌ ജില്ലകളിൽ റെയിൽവേ ആസ്ഥാനത്ത്‌ യുവജന ധർണ നടത്തും.  ഇന്ത്യയെ വിൽക്കരുത്‌ എന്ന മുദ്രാവാക്യമുയർത്തി ഒക്‌ടോബർ രണ്ടിന്‌ ഗാന്ധിസ്‌മൃതി ജ്വാല സംഘടിപ്പിക്കും. ബ്ലോക്ക്‌ കേന്ദ്രങ്ങളിലാണ്‌ സ്‌മൃതിജ്വാല നടക്കുക. ഇതിന്റെ ഭാഗമായി ദീപശിഖയേന്തി യുവജന ജാഥ നടത്തും. എല്ലാ യൂണിറ്റ്‌ കേന്ദ്രത്തിലും ഗാന്ധിയുടെ ഓർമ പുതുക്കും. ഐഎസ്‌ആർഒയിൽ നിയമന നിരോധനത്തിനെതിരെ വ്യാഴാഴ്‌ച ഐഎസ്‌ആർഒയ്‌ക്കു മുന്നിൽ ധർണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മെമ്പർഷിപ്‌ ക്യാമ്പയിൻ ഒക്‌ടോബർ 9ന്‌
ഡിവൈഎഫ്‌ഐ മെമ്പർഷിപ്‌ ക്യാമ്പയിൻ ഒക്‌ടോബർ ഒമ്പതിന്‌ തുടങ്ങും. ‘പുതിയ കേരളം പുരോഗമന യുവത്വം’ എന്നതാണ്‌ ഇത്തവണത്തെ മുദ്രാവാക്യം. സംസ്ഥാനത്തിന്റെ പുരോഗമന സ്വഭാവം നിലനിർത്തുന്നതിനും വലതുപക്ഷ പ്രവണതകൾക്കുമെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന പോരാട്ടങ്ങൾക്ക്‌ ഊർജം പകരുന്നതായിരിക്കണം ക്യാമ്പയിൻ എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്‌. 51,74,871 പേരാണ്‌ 2020ൽ ഡിവൈഎഫ്‌ഐ അഗത്വം നേടിയത്‌. ഇതിൽ 29,79,120 പേർ പുരുഷന്മാരും 21,95,630 സ്‌ത്രീകളും 121 ട്രാൻസ്‌ വ്യക്തികളുമാണ്‌ ഉള്ളത്‌. വാർത്താ സമ്മേളനത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌, ട്രഷറർ എസ്‌ കെ സജീഷ്‌, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി കെ സനോജ്‌ എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top