27 April Saturday

കോടതിയിൽ നിന്ന് മുങ്ങിയ പ്രതി 30 വർഷത്തിനുശേഷം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കോട്ടയം > കോടതിയിൽ വിസ്‌താരം നടക്കുന്നതിനിടെ 30 വർഷം മുമ്പ്‌ മുങ്ങിയ കള്ളനോട്ട്‌ കേസിലെ പ്രതി അറസ്റ്റിൽ. അതിരമ്പുഴ കുന്നുംപുറത്ത് വീട്ടിൽ തോമസി(68) നെ ആണ്  കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എസ്‌ അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽനിന്ന്‌ അറസ്റ്റുചെയ്‌തത്‌.

മുമ്പ്‌ അറസ്‌റ്റിലായ തോമസ്‌ 1990 ൽ കുടുംബത്തോടൊപ്പം ഒളിവിൽ പോയി. പിന്നീട്‌ ക്രൈം ബ്രാഞ്ചിന്‌ കേസ് കൈമാറി. നാടുമായി ബന്ധമില്ലാതെ കഴിഞ്ഞ തോമസിനെ കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ്‌ വയനാട്, അമ്പലവയൽ ഭാഗത്ത് കുടുംബവുമായി താമസിക്കുന്നതായി സൂചന ലഭിച്ചത്. കമ്പളക്കാട് പറളിക്കുന്നിൽ തോമസ് ജോലിചെയ്യുന്ന എസ്റ്റേറ്റിൽ എത്തിയാണ്‌ അറസ്റ്റ് ചെയ്‌തത്.

എഎസ്‌ഐമാരായ ഷാജൻ മാത്യു, ബി ഗിരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രമോദ് എസ് കുമാർ, സിവിൽ പൊലീസ് ഓഫീസർ ജാഫർ സി റസാക്ക്, വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിമോൾ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top