27 April Saturday

ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020

ലിസ്‌ബൺ > സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ കോവിഡ്‌. പോർച്ചുഗീസ്‌ ഫുട്‌ബോൾ ഫെഡറേഷനാണ്‌ മുന്നേറ്റക്കാരന്‌ രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്‌. യുവേഫ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ നാളെ സ്വീഡനെതിരെ കളിക്കാൻ തയ്യാറെടുക്കവേയാണ്‌ പോർച്ചുഗീസ്‌ ക്യാപ്‌റ്റന്‌ കോവിഡ്‌ ബാധിക്കുന്നത്‌.

രോഗലക്ഷണങ്ങളില്ല. റൊണാൾഡോ നിരീക്ഷണത്തിൽ പോയി. ടീമിലെ മറ്റ്‌ കളിക്കാർക്ക്‌ രോഗമില്ല. ഉടൻ കോവിഡ്‌ മോചിതനായില്ലെങ്കിൽ 28ന്‌ ബാഴ്‌സലോണയുമായുള്ള ചാമ്പ്യൻസ്‌ ലീഗ്‌ മത്സരത്തിൽ യുവന്റസ്‌ താരമായ റൊണാൾഡോയ്‌ക്ക്‌ കളിക്കാനാകില്ല. ഇങ്ങനെയാണെങ്കിൽ ലോകഫുട്‌ബോളിലെ റൊണാൾഡോ–-മെസി ഏറ്റുമുട്ടലിന്‌ ഇനിയും കാത്തിരിക്കേണ്ടിവരും.

നേരത്തേ നെയ്‌മർ, കിലിയൻ എംബാപ്പെ ഉൾപ്പെടെയുള്ള പല പ്രമുഖ താരങ്ങൾക്കും കോവിഡ്‌ ബാധിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top