08 May Wednesday

ദുരന്തമേഖലയിൽ ശുചീകരണവുമായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

ദുരന്തമേഖലയിൽ സിപിഐ എം പ്രവർത്തകർ നടത്തിയ ശുചീകരണപ്രവർത്തനങ്ങൾ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്യുന്നു


മുണ്ടക്കയം
പ്രകൃതിദുരന്തം വിതച്ച പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനവുമായി സിപിഐ എം വളണ്ടിയർമാർ. ഒരാഴ്ച മുമ്പ് കൂട്ടിക്കൽ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും ഒലിച്ചെത്തിയ കല്ലും മണ്ണും ചെളിയും വളണ്ടിയർമാർ കഴുകി വൃത്തിയാക്കി.

സിപിഐ എം കൂട്ടിക്കൽ, കോരുത്തോട്, മുണ്ടക്കയം, പാറത്തോട്, എലിക്കുളം, കാഞ്ഞിരപ്പള്ളി, എരുമേലി ലോക്കൽ കമ്മിറ്റികളുടെ പരിധിയിൽ വരുന്ന ആയിരത്തോളം വളണ്ടിയർമാരാണ് വിവിധ പ്രദേശങ്ങളിലായി ശുചീകരണം നടത്തിയത്. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ശുചീകരണ പ്രവർത്തനം ഉദ്‌ഘാടനംചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അജിതാ രതീഷ്, ജില്ലാ പഞ്ചായത്തംഗം പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് സജിമോൻ (കുട്ടിക്കൽ), രേഖാ ദാസ് മുണ്ടക്കയം), കെ ആർ തങ്കപ്പൻ (കാഞ്ഞിരപ്പള്ളി), എസ് ഷാജി (എലിക്കുളം ), ജയിംസ് പി സൈമൺ (മണിമല) എന്നിവർ നേതത്വംനൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top