27 April Saturday

കോഴിക്കോട്‌ സിപിഐ എമ്മിന്റെ 345 ബ്രാഞ്ചുകൾ നയിക്കുക വനിതകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021
കോഴിക്കോട്‌ > സിപിഐ എമ്മിന്റെ  അടിസ്ഥാന ഘടകമായ 345 ബ്രാഞ്ചുകൾ നയിക്കുക വനിതകൾ. പാർടി കോൺഗ്രസിന്റെ മുന്നോടിയായി ജില്ലയിലെ 4192 ബ്രാഞ്ചുകളിൽ സമ്മേളനം പുർത്തിയായപ്പോഴാണ്‌ ഇത്രയധികം വനിതകൾ  നേതൃനിരയിലേക്കെത്തിയത്‌. കഴിഞ്ഞ തവണ 3857 ബ്രാഞ്ചുകളുള്ളപ്പോൾ 111 വനിതകളായിരുന്നു സെക്രട്ടറിമാർ. എന്നാൽ നാല്‌ വർഷത്തിനിടെ ബ്രാഞ്ചുകൾ 4192 ആയി ഉയർന്നപ്പോൾ 234 വനിതകൾ കൂടി കൂടുതൽ സെക്രട്ടറിമാരായി. ജില്ലയിൽ 51,587 പാർടി അംഗങ്ങളുള്ളതിൽ 11,465 പേർ വനിതകളാണ്‌.
 
പാർടി പ്രവർത്തനത്തിലും സാംസ്കാരിക, സാമൂഹ്യരംഗത്തും കുടുംബശ്രീ പ്രവർത്തനത്തിലും തദ്ദേശ ഭരണത്തിലും നേതൃപരമായ പങ്ക്‌ വഹിച്ച്‌ ജനങ്ങളുടെ സ്നേഹാദരം പിടിച്ചുപറ്റിയവരാണിവർ. ഭരണ, സംഘടനാ നേതൃത്വത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ മത്സരിക്കുന്ന മറ്റ്‌ പാർടികളിൽനിന്ന്‌ വേറിട്ടരീതിയാണ്‌ സിപിഐ എമ്മിനെന്ന്‌  വനിതകൾക്ക്‌ നൽകുന്ന പരിഗണനയിൽനിന്ന്‌ വ്യക്‌തം.
 
ജില്ലയിൽ ഏറ്റവുമധികം വനിതകൾ സെക്രട്ടറിമാരായിട്ടുള്ളത്‌ ഫറോക്ക്‌ ഏരിയയിലാണ്‌–- 47. നാദാപുരം 13, ഒഞ്ചിയം 13, വടകര 22, പയ്യോളി 18, ബാലുശേരി 23, കക്കോടി 25,  താമരശേരി 20, കുന്നുമ്മൽ 24, തിരുവമ്പാടി 21, കുന്നമംഗലം 11, കോഴിക്കോട്‌ സൗത്ത്‌ 27, കോഴിക്കോട്‌ ടൗൺ 14, കോഴിക്കോട്‌ നോർത്ത്‌ 10, കൊയിലാണ്ടി 24, പേരാമ്പ്ര 33 എന്നിങ്ങനെയാണ്‌ ഏരിയ തിരിച്ചുള്ള വനിതാ ബ്രാഞ്ച്‌ സെക്രട്ടറിമാർ.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top