27 April Saturday

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി; ആദ്യ ലോഡ് പൂന്നെയില്‍ നിന്ന് പുറപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021


ന്യൂഡൽഹി> രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണത്തിന്‌ തുടക്കമായി. സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ  ആദ്യ ലോഡ് പൂന്നെയില്‍ നിന്നും പുറപ്പെട്ടു. ഇന്നലെയാണ്‌  സർക്കാർ കൊവിഷീൽഡ്‌ വാക്‌സിനായി പർച്ചേസ് ഓർഡർ നൽകിയത്‌. വാക്സിന്‍ കുത്തിവെപ്പ് 16ന്‌  ആരംഭിക്കും.

1.1 കോടി വാക്സിന്‍ ഒന്നിന് 200 രൂപ നിരക്കിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സർക്കാരിന് നല്‍കുക. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വ്യോമമാർഗം ഡൽഹി, കർണാൽ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ ഹബുകളിലേക്ക് വാക്സിന്‍ എത്തിക്കും. അവിടെ നിന്ന് ഓരോ സംസ്ഥാനങ്ങളിലേക്കും എത്തിക്കും.

ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികള്‍, സേനാ വിഭാഗങ്ങള്‍ തുടങ്ങി പ്രഥമ പരിഗണനാ വിഭാഗത്തില്‍ വരുന്ന 3 കോടി പേർക്കാണ്‌ ആദ്യം ലഭിക്കുക. ആദ്യഘട്ടത്തിൽ സൗജന്യമായാണ്‌ വാക്‌സിൻ നൽകുക

50 വയസിന് മുകളിലുളളവരും 50 വയസിന് താഴെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും അടങ്ങിയ 27 കോടി പേർക്ക് രണ്ടാം ഘട്ടത്തിലാണ് വാക്സിന്‍ നല്‍കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top