27 April Saturday

കോവാക്‌സിൻ ഡോസിന്‌ 295 രൂപ; കോവിഷീല്‍ഡിന്‌ 200 രൂപ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

ന്യൂഡൽഹി > ആദ്യ ഘട്ടം വാക്‌സിൻ കുത്തിവയ്‌പിനായി സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്ന്‌ 1.1 കോടി കോവിഷീൽഡ്‌ വാക്‌സിൻ ഡോസും ഭാരത്‌ ബയോടെക്കിൽനിന്ന്‌ 55 ലക്ഷം കോവാക്‌സിൻ ഡോസുമാണ്‌ വാങ്ങുന്നതെന്ന്‌ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ്‌ ഭൂഷൺ. ചൊവ്വാഴ്‌ച നാലുവരെ 54.72 ലക്ഷം ഡോസ്‌ വാക്‌സിൻ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചു.

കോവിഷീൽഡ്‌ വാക്‌സിൻ ഡോസൊന്നിന്‌ 200 രൂപയ്‌ക്കാണ്‌ വാങ്ങുന്നത്‌. കോവാക്‌സിൻ ഡോസൊന്നിന്‌ 295 രൂപയും.  16.5 ലക്ഷം ഡോസ്‌ വാക്‌സിൻ ഭാരത്‌ബയോടെക് സൗജന്യമായാണ്‌ നൽകുന്നത്‌. ഫലത്തിൽ അവരിൽനിന്ന്‌ വാങ്ങുന്ന 55  ലക്ഷം വാക്‌സിന്‌ ഡോസൊന്നിന്‌ 206 രൂപയായിരിക്കും വിലയെന്നും ഭൂഷൺ പറഞ്ഞു. ഏപ്രിലോടെ 4.5 കോടി കോവിഷീൽഡ്‌ വാക്‌സിൻകൂടി വാങ്ങുമെന്നും ഭൂഷൺ അറിയിച്ചു.

ഏറ്റവും സുരക്ഷിതമായ വാക്‌സിനുകളാണ്‌ കോവിഷീൽഡും കോവാക്‌സിനുമെന്ന്‌ നിതി ആയോഗ്‌ ആരോഗ്യവിഭാഗം അംഗം വി കെ പോൾ പറഞ്ഞു.  വാക്‌സിൻ ഡോസുകളുടെ ഫലപ്രാപ്‌തി രണ്ടാഴ്‌ചയ്‌ക്കുശേഷമാകും പ്രകടമാകുകയെന്ന്‌ ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top