26 April Friday

വാക്സിന്‍ 
എല്ലാവര്‍ക്കും 
സൗജന്യമല്ലെന്ന് കേന്ദ്രം ; 60 കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 1 മുതല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


ന്യൂഡൽഹി
കോവിഡ്‌ പ്രതിരോധ യജ്ഞത്തിന്റെ രണ്ടാംഘട്ടത്തില്‍ വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍.  60 വയസ്സിന്‌ മുകളിലുള്ളവർക്കും എന്തെങ്കിലും അസുഖമുള്ള 45 വയസ്സ്‌ കഴിഞ്ഞവര്‍ക്കും മാർച്ച്‌ ഒന്ന്‌ മുതൽ  വാക്‌സിൻ നൽകിത്തുടങ്ങും. ഇതില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്ന് മാത്രമേ സൗജന്യവാക്സിന്‍ ലഭിക്കു. സ്വകാര്യകേന്ദ്രങ്ങളില്‍ വാക്സിനെടുക്കാന്‍ പണം നല്‍കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ്‌ ജാവ്‌ദേക്കർ മന്ത്രിസഭായോ​ഗത്തിനുശേഷം അറിയിച്ചു. വാക്സിന്റെ വില ഉടന്‍ പ്രഖ്യാപിക്കും. 10,000ത്തോളം സർക്കാർ കേന്ദ്രങ്ങളിലും 20,000ത്തോളം സ്വകാര്യകേന്ദ്രങ്ങളിലുമാണ് വാക്സിന്‍ വിതരണം.

പ്രതിരോധയജ്ഞത്തിന്റെ രണ്ടാംഘട്ടത്തിൽ 27 കോടി പേർക്ക്‌ വാക്‌സിൻ നൽകാനാണ്‌ ലക്ഷ്യം. ഇതിൽ 10 കോടി പേർ 60 വയസ്സിന്‌ മുകളിലുള്ളവര്‍‌. രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും 50 വയസ്സിന്‌ മുകളിലുള്ള എംപിമാരും എംഎൽഎമാരും  വാക്‌സിൻ സ്വീകരിച്ചേക്കും. ബുധനാഴ്‌ച രാവിലെവരെ 1,21,65,598 പേർ വാക്സിനെടുത്തു. ഈ മാസം രണ്ടുമുതലാണ്‌ മുന്നണിപ്രവർത്തകർക്ക് വാക്‌സിൻ നൽകിത്തുടങ്ങിയത്‌. 13 മുതൽ രണ്ടാം ഡോസും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top