27 April Saturday

രണ്ടാംദിനം വാക്‌സിൻ എടുത്തത്‌ 17,072 പേർ ; ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 2,24,301

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021


ന്യൂഡൽഹി
കോവിഡ്‌ പ്രതിരോധ യജ്ഞം രണ്ടാം ദിനമായ ഞായറാഴ്‌ച  ആന്ധ്രാപ്രദേശ്‌, അരുണാചൽപ്രദേശ്‌, കർണാടകം, കേരളം, മണിപ്പുർ, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ  17,072 പേർ വാക്‌സിൻ സ്വീകരിച്ചു. ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 2,24,301 ആയി.  ആദ്യദിവസം  2,07,229 പേര്‍ സ്വീകരിച്ചു‌. വാക്സില്‍ നല്‍കിതുടങ്ങുന്ന ആദ്യദിനം ലോകത്ത് ഏറ്റവും കൂടുതൽ പേർ വാക്‌സിനെടുത്തത്‌ ഇന്ത്യയിലാണെന്ന്‌ ആരോഗ്യമന്ത്രാലയം പറഞ്ഞു.  

ചിലർക്ക്‌ നേരിയ പനി
ഇതുവരെ കുത്തിവയ്‌പെടുത്ത‌ 447 പേരിൽ‌  ചില പ്രശ്‌നങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ഇവരിൽ മൂന്ന്‌ പേരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പനി, കുത്തിവയ്‌പ്‌ എടുത്ത സ്ഥലത്ത്‌ തടിപ്പ്‌, ശരീരവേദന, ക്ഷീണം, അലർജി പോലെയുള്ള ചെറിയ പ്രശ്‌നങ്ങളാണ്‌‌ ഉണ്ടായത്‌.

ആഴ്‌ചയിൽ നാല്‌ ദിവസം
ദൈനംദിന ആരോഗ്യസേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ആഴ്‌ചയിൽ നാല്‌ ദിവസം വാക്‌സിനേഷന്‌ മാറ്റിവയ്‌ക്കുന്നതാണ്‌ ഉചിതമെന്ന്‌ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. കേരളം തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വാക്‌സിൻ നൽകാനാണ്‌ തീരുമാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top