26 April Friday

കോവിഡ് @ കൗമാരം, ശാസ്ത്രകേരളം പ്രത്യേകപതിപ്പ് പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

കോഴിക്കോട്> ''എന്നുമെന്റെ ചിറകിന്റെ കീഴില്‍ നിന്നു നിന്റെ വയറു നിറയ്ക്കാമെന്നു തോന്നുന്ന തോന്നലുവേണ്ട നിന്റെ ജീവിതം നിന്‍കാര്യം മാത്രം'കടമ്മനിട്ടയുടെ പ്രശസ്തമായ വരികള്‍ കൗമാരക്കാരെ ഓര്‍മിപ്പിച്ചാണ് ശാസ്ത്രകേരളം കൗമാരപ്പതിപ്പില്‍ പാലക്കാട് ഗവ.മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസോ.  പ്രൊഫ.  ഡോ. വി ജി വിനു പ്രസാദിന്റെ  ലേഖനം തുടങ്ങുന്നത്.

കൗമാരത്തിന്റെ  ഉത്കണ്ഠകളും വ്യാകുലതകളും സവിശേഷ സ്വാഭാവരീതികളും വിശകലനംചെയ്യുന്ന  ശാസ്ത്രകേരളം പ്രത്യേകപതിപ്പ്   പുറത്തിറക്കി. കൗമാര മനസിന്റെ ശാസ്ത്രം, ഭാഷ, ശാരീരിക --മാനസിക വ്യതിയാനങ്ങള്‍, പൊതു സമൂഹവുമായുള്ള കണ്ണിചേര്‍ക്കല്‍ തുടങ്ങി കൗമാരക്കാരും രക്ഷിതാക്കളും അറിയേണ്ടതെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. 

 കോവിഡ് @കൗമാരം എന്ന ഉപശീര്‍ഷകത്തില്‍ പുറത്തിറങ്ങിയ ശാസ്ത്ര കേരളത്തില്‍ ആരോഗ്യ--മന:ശാസ്ത്ര വിദഗ്ധരുടെ പഠനനിരീക്ഷണങ്ങളും നിര്‍ദ്ദേശവുമുണ്ട്. കൗമാരപ്പതിപ്പ് ഇംഹാന്‍സ് ഡയറക്ടര്‍ ഡോ പി കൃഷ്ണകുമാര്‍ പ്രകാശിപ്പിച്ചു. മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ.ടി ജയകൃഷ്ണന്‍  ഏറ്റുവാങ്ങി.

 ഡോ. റീനാ ജോര്‍ജ്, ഡോ സീമ പി ഉത്തമന്‍, ഡോ പി എം നീനി, വി ടി നാസര്‍, ശശിധരന്‍ മണിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top