27 April Saturday

കോവിഡ് -19 : കരുതല്‍ നടപടികള്‍ ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

തിരുവനന്തപുരം > കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള കരുതല്‍ നടപടികള്‍ ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് 2020 മാര്‍ച്ച് 31 വരെ പ്രാബല്യമുണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

തീരുമാനങ്ങള്‍


1) 20.03.2020 ലെ സര്‍ക്കാര്‍ ഉത്തരവ്(സാധാ) നം.1247/2020/പൊ.ഭ.വ നമ്പരായി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപ്പിലാക്കുന്നതാണ്.

2)മാര്‍ച്ച് 31 വരെയുള്ള ശനിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കും.

3) ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാര്‍,അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍മാര്‍ എന്നിവര്‍ ഒഴികെ അസിസ്റ്റന്റ് കമ്മീഷണര്‍/അസിസ്റ്റന്റ് എഞ്ചീനീയര്‍ മുതല്‍ താഴേക്കുള്ള ഉദ്ദ്യോഗസ്ഥര്‍, ഒന്നിടവിട്ട ദിവസങ്ങളില്‍ ആഫീസുകളില്‍ ഹാജരായാല്‍ മതിയാകും.ബന്ധപ്പെട്ട ആഫീസ് മേധാവികള്‍ ഇപ്രകാരം ക്രമീകരണം നടത്തണം.

4) 29.03.2020 ന് ആരംഭിക്കുന്ന ശബരിമല ഉല്‍സവത്തിന് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.എന്നാല്‍ പൂജകള്‍ നടക്കും.

5) അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും ,സ്‌പെഷ്യല്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും മാര്‍ച്ച് 31 വരെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.പൂജകള്‍ നടക്കും.

6) ക്ഷേത്രോല്‍സവങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ടുള്ള ചടങ്ങുകളായി ചുരുക്കണം.

7) ഉല്‍സവങ്ങള്‍ സംബന്ധിച്ച് ആനകളെ എഴുന്നെള്ളിക്കുവാന്‍ പാടില്ല.

8) മുന്‍കൂട്ടി ബുക്ക് ചെയ്ത വഴിപാടുകള്‍ സൗകര്യപ്രദമായ മറ്റ് തീയതികളിലേക്ക് ക്രമീകരിക്കണം.

9) ക്ഷേത്രങ്ങള്‍ രാവിലെ 6 മണിമുതല്‍ 10 മണിവരെയും വൈകുന്നേരം 5.30 മുതല്‍ 7.30 വരെയും മാത്രമെ തുറക്കുകയുള്ളൂ.എല്ലാ പൂജകളും അപ്രകാരം ക്രമീകരിക്കണം.

10) മുഴുവന്‍ ക്ഷേത്രജീവനക്കാര്‍ക്കും കൈയ്യുറകളും ,മാസ്‌കും നല്‍കും.

11)ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാ ക്ഷേത്രങ്ങളിലും ലഭ്യമാക്കും.

12) തിരുവല്ലം,തിരുമുല്ലവാരം,വര്‍ക്കല പോലെയുള്ള ക്ഷേത്രങ്ങളില്‍ ബലി ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതല്ല.

13) ഒരു ക്ഷേത്രത്തിലും അന്നദാനം ഉണ്ടായിരിക്കുന്നതല്ല.

14) വെള്ളായണി ക്ഷേത്രത്തില്‍ ഉല്‍സവത്തിന്റെ ഭാഗമായുള്ള ദിക്കുബലി തല്‍ക്കാലത്തേക്ക് നിര്‍ത്തലാക്കുന്നു.

15) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഡിറ്റോറിയങ്ങളും കല്ല്യാണ മണ്ഡപങ്ങളും വിവാഹാവശ്യത്തിന് ബുക്ക് ചെയ്തശേഷം കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വിവാഹം മാറ്റി വയ്‌ക്കേണ്ടിവന്നവര്‍ക്ക് ബുക്കിംഗ് തുക തിരികെ നല്‍കുന്നതിന് തീരുമാനിക്കുന്നു..

മേല്‍ പ്രകാരം നടപടികള്‍ കൈക്കൊള്ളുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്ദ്യോഗസ്ഥര്‍ക്കെതിരെയും ഉപദേശകസമിതികള്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുന്നതായിരിക്കുമെന്നും ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top