19 March Tuesday

സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിതർ കുറയുന്നു

സ്വന്തം ലേഖികUpdated: Monday Oct 4, 2021

തിരുവനന്തപുരം > ഒരാഴ്‌ചയ്‌ക്കിടെ സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വലിയ കുറവ്‌. സെപ്‌തംബർ 26ന്‌ 1,63,280 പേരായിരുന്നു ആകെ രോഗബാധിതർ. ഒക്‌ടോബർ രണ്ടോടെ ഇത്‌ 1,41,155 ആയി.  
പുതിയ രോഗികളുടെ വളർച്ചനിരക്കിൽ മുൻ ആഴ്‌ചയിൽനിന്ന്‌ 24 ശതമാനം കുറവുണ്ടായി. ഈ ദിവസങ്ങളിൽ രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ ഉണ്ടായതും ആശ്വാസം. ഇതുവരെ കോവിഡ്‌ ബാധിച്ചവരിൽ 96.50 ശതമാനം പേരും മുക്തരായി.

മരണനിരക്ക്‌ ഒരു ശതമാനത്തിൽ കൂടിയിട്ടില്ല. സെപ്‌തംബർ 25 മുതൽ ഒന്നുവരെയുള്ള കാലയളവിൽ രോഗികളിൽ രണ്ട്‌ ശതമാനത്തിനു മാത്രമാണ് ഓക്‌സിജൻ കിടക്കയും ഒരു ശതമാനത്തിനു മാത്രമാണ് ഐസിയുവും വേണ്ടിവന്നത്. നിലവിലെ രോഗബാധിതരിൽ ആറുശതമാനമാണ്‌ ആശുപത്രികളിൽ ചികിത്സയിലുള്ളത്‌. ജൂൺ, ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ കോവിഡ് ബാധിതരായവരിൽ ആറുശതമാനം ആദ്യ ഡോസും 3.6 ശതമാനം രണ്ടാം ഡോസും വാക്‌സിനെടുത്തവരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top