27 April Saturday
1388 പേർക്ക്‌, 1361 പേർക്ക്‌ സമ്പർക്കം വഴി

തൃശൂരിൽ കോവിഡ്‌ കുതിക്കുന്നു
; ഭയന്നേതീരൂ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

കോവിഡ് വാക്സിൻ എടുക്കുന്നതിന് തൃശൂർ ടൗൺ ഹാളിലെത്തിയവർ

തൃശൂർ > ജില്ലയിൽ കോവിഡ്‌ സ്ഥിതി അതിരൂക്ഷമാകുന്നു. തിങ്കളാഴ്ച 1388 പേർക്കാണ്‌ കോവിഡ് 19 സ്ഥിരീകരിച്ചത്‌‌. 502 പേർ രോഗമുക്തരായി. 

സമ്പർക്കം വഴി 1361 പേർക്കാണ് രോഗം. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 17 പേർക്കും നാല്‌ ആരോഗ്യ പ്രവർത്തകർക്കും ഉറവിടമറിയാത്ത ആറുപേർക്കും രോഗമുണ്ട്‌. രോഗബാധിതരിൽ 60 വയസ്സിനുമുകളിൽ 94 പുരുഷന്മാരും 76 സ്ത്രീകളും പത്ത് വയസ്സിനുതാഴെ 38 ആൺകുട്ടികളും 39 പെൺകുട്ടികളുമുണ്ട്.  
 
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ -291 പേരും വിവിധ കോവിഡ് ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 618 പേരും സർക്കാർ ആശുപത്രികളിൽ -91 പേരും സ്വകാര്യ ആശുപത്രികളിൽ -330 പേരുമാണ്‌ ചികിത്സയിൽ കഴിയുന്നത്‌. 5020 പേർ വീടുകളിലും ചികിത്സയിലുണ്ട്‌. 
 
പുതുതായി ചികിത്സയിൽ പ്രവേശിച്ച 1779 പേരിൽ 290 പേർ ആശുപത്രിയിലും 1489 പേർ വീടുകളിലുമാണ്. 8318 സാമ്പിളുകളാണ് പരിശോധനയ്‌ക്കെടുത്തത്. 
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7738 ആണ്. 
 
തൃശൂർ സ്വദേശികളായ 94 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 1,14,789 പേരിൽ 1,06,397 പേരാണ് രോഗമുക്തരായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top