27 April Saturday

കമ്യൂണിറ്റി കിച്ചനുകള്‍ ആള്‍ക്കൂട്ടമാകരുത്; അര്‍ഹരായവര്‍ക്കാണ് ഭക്ഷണം നല്‍കേണ്ടത്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തുടക്കമായ കമ്യൂണിറ്റി കിച്ചനുകളില്‍ ആള്‍ക്കൂട്ടമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ ചുമതലപ്പെട്ടവര്‍ മാത്രം എത്തിയാല്‍ മതി. മറ്റുള്ള ആരും അങ്ങോട്ടേക്ക് കടക്കാനേ പാടില്ല. ചിലര്‍ പടമെടുക്കാന്‍ മാത്രം പോകുന്നുണ്ട്. അങ്ങനെ ആളുകള്‍ ചെല്ലുന്നതു ഇടപഴുകുന്നതും പല പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അര്‍ഹതയും ആവശ്യവും ഉള്ളവര്‍ക്ക് മാത്രമാണ് കമ്യൂണിറ്റി കിച്ചനുകള്‍ മുഖേന ഭക്ഷണം നല്‍കേണ്ടത്. ഭക്ഷണം വിതരണം ചെയ്യുന്നവര്‍ ആവശ്യക്കാരെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കണം. ചില സ്ഥലങ്ങളില്‍ ഇത് തീരുമാനിച്ചിട്ടില്ല എന്ന പരാതികള്‍ ഉയരുന്നുണ്ട്. അത് പെട്ടെന്ന് തന്നെ പരിഹരിക്കണം. ഭക്ഷണം വിതരണം ചെയ്യാനായി വോളന്റിയര്‍മാരെ ഇപ്പോള്‍ തന്നെ ചുമതലപ്പെടുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ 1059 കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചു. 52,480 പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നല്‍കി. 41,826 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി. 31,263 പേര്‍ക്ക് വീട്ടില്‍ എത്തിച്ചു നല്‍കി. നാളെയോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്രമാധ്യമങ്ങള്‍ അവശ്യ സര്‍വീസാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചില റസിഡന്റ്‌സ് അസോസിയേഷനുകള്‍ പത്രങ്ങള്‍ വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top