02 May Thursday

കരൾവീക്കത്തിന്‌ 
കടൽപ്പായലിൽനിന്ന്‌ മരുന്ന്‌ ; പ്രകൃതിദത്ത ഉൽപ്പന്നവുമായി സിഎംഎഫ്ആർഐ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022


കൊച്ചി
മദ്യപാനം മൂലമല്ലാതെയുണ്ടാകുന്ന കരൾവീക്കത്തെ ചെറുക്കാൻ കടൽപ്പായലിൽനിന്ന്‌ പ്രകൃതിദത്ത ഉൽപ്പന്നവുമായി സിഎംഎഫ്ആർഐ. കടൽപ്പായലുകളിലുള്ള ബയോ ആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് ‘കടൽമീൻ ലിവ്ക്യുവർ എക്‌സ്ട്രാക്റ്റ' എന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നം നിർമിച്ചിരിക്കുന്നത്. വിവിധ ജീവിതശൈലീരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനുമായി സിഎംഎഫ്ആർഐ വികസിപ്പിക്കുന്ന ഒമ്പതാമത്തെ ഉൽപ്പന്നമാണിത്.

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പുകൾ നിയന്ത്രണവിധേയമാക്കാനും ഇത് സഹായകരമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ  സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കാജൽ ചക്രബർത്തി പറഞ്ഞു. 400 മില്ലിഗ്രാം അളവിലുള്ള ക്യാപ്‌സൂളകൾ പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. പാർശ്വഫലങ്ങളില്ല. മരുന്നുനിർമാണരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാങ്കേതികവിദ്യ കൈമാറാൻ നടപടിക്രമങ്ങൾ നടന്നുവരികയാണ്.

നേരത്തേ പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തസമ്മർദം, തൈറോയിഡ് എന്നീ രോഗങ്ങൾക്കെതിരെയും രോഗപ്രതിരോധശേഷി വർധിപ്പിക്കാനുമാണ് സിഎംഎഫ്ആർഐ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top