26 April Friday

ദുരിതാശ്വാസനിധിയിലേക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളടക്കം നേരിടുന്നതിന്‌ മുഴുവൻ മനുഷ്യരും തങ്ങളാൽ ആകുന്നത്‌ ചെയ്യണമെന്ന്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിനുപുറകേ വ്യവസായി എം എ യൂസഫലി 10 കോടി നൽകി മാതൃകയായിരുന്നു.

സിനിമാ മേഖലയിനിന്നുള്ളവരും സംഭാവനകൾ നൽകിത്തുടങ്ങിയിട്ടുണ്ട്‌. നഴ്‌സുമാരുടെ സംഘടന 1 കോടി രൂപ സംഭാവന നൽകിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സംസ്ഥാന ഫിനാന്‍സ് സെക്രട്ടറിയുടെ പേരില്‍ ആണ് ബാങ്കുകളില്‍ ഉള്ള ദുരിതാശ്വാസ നിധി അക്കൗണ്ടുകള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top