26 April Friday

വിദ്യാഭ്യാസ ഹബ്‌; കിൻഫ്ര ബാധ്യത ഒഴിവാക്കും: മന്ത്രിസഭാ യോഗ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

തിരുവനന്തപുരം> കണ്ണൂർ പിണറായിയിൽ എഡ്യൂക്കേഷൻ ഹബ് സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുത്തതിൽ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്മെൻറ് കോർപ്പറേഷനു(കിൻഫ്ര)ണ്ടായ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 50 കോടി രൂപയുടെ ബാധ്യത ഒഴിവാക്കലിന്‌ കിഫ്ബി അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന മുറയ്ക്ക് കിൻഫ്രയെ സാമ്പത്തിക ബാധ്യതയിൽനിന്ന് ഒഴിവാക്കാനാണ് തീരുമാനം. 12.93 ഏക്കർ ഭൂമിയാണ്‌ ഏറ്റെടുത്തത്‌.
 
വർക്കല ജലപാതയിൽ  സൗന്ദര്യവത്‌കരണം

വർക്കലയിൽ അരിവാളത്തിനും തൊട്ടിൽപാലത്തിനും ഇടയിൽ 3.5 കിലോമീറ്റർ ദൈർഘ്യത്തിൽ  വെസ്റ്റ്കോസ്റ്റ് കനാലിന്റെ സൗന്ദര്യവൽക്കരണവും കനാൽ തീരത്ത് നടപ്പാത നിർമ്മാണ ഏറ്റെടുക്കും. ഇതിനായി 19.10 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ധനസഹായം ലഭ്യമാക്കാൻ തത്വത്തിൽ അനുമതി നൽകും. കേരള വാട്ടർവേയ്‌സ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌ (ക്വിൽ) തയ്യാറാക്കിയ കൺസെപ്റ്റ് നോട്ട് പ്രകാരമാണ്‌ മന്ത്രിസഭാ യോഗ തീരുമാനം.

ബേത്തുപ്പാറ– പരപ്പ ലിങ്ക് റോഡ് ഭരണാനുമതി

കാസർകോട് ജില്ലയിലെ മലയോര ഹൈവേയിൽ കോളിച്ചാൽ– എടപ്പറമ്പ റോഡ് സ്ട്രച്ചിൽ ബേത്തുപ്പാറ– പരപ്പ ലിങ്ക് റോഡുകൂടി ഉൾപ്പെടുത്തി പുതുക്കിയ ഭരണാനുമതി നൽകും. ഇതിനായി സംസ്ഥാനത്തെ മലയോര ഹൈവേയ്‌ക്ക്‌ അനുവദിച്ച ആകെ തുകയിൽ വ്യത്യാസം വരുത്തില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top